2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 29, 2026

ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പരിപാടികള്‍ 28/09/2026 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.അരുണ്‍ ഓലിക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.അശ്വതി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍,സെക്രട്ടറി, ഹരിത കര്‍മ്മസേനാംഗങ്ങള്‍,അംഗനവാടി ജീവനക്കാര്‍,കുടുംബശ്രീ,മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.തൂഫാന്‍ പതാക ഉയര്‍ത്തല്‍,ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാന്‍ വാരിയര്‍,ബാഡ്‍ജ് സ്വീകരണം എന്നീ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചു.

flag
MEETING
HOST
BADGE