ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമി ശാസ്ത്രം

പാലക്കാട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രാമ പഞ്ചായത്ത് പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന പൊറ്റശ്ശേരി 1,2 വില്ലേജുകളും, പാലക്കയം, കള്ളമല വില്ലേജുകളുടെ ഭാഗങ്ങളും ഉള്‍പ്പെടുന്ന കാര്‍ഷിക മലയോര പ്രദേശങ്ങളും ഉള്‍പ്പെടുന്ന കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റെ പ്രശസ്തി വിളിച്ചോതുന്നു. കാഞ്ഞിരപ്പുഴ, പൂഞ്ചോല, നെല്ലിപ്പുഴ എന്നീ പുഴകളും ഗ്രാമ പഞ്ചായത്തിന്‍റെ ഹൃദയരേഖയായി കടന്നുപോകുന്ന കനാലും പഞ്ചായത്തിനെ ജലസമ്പുഷ്ടമാക്കുന്നു