ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രാതീതകാലം മുതല്‍ തന്നെ ദ്രാവിഡസംസ്കാരമുള്ള ഒരു ജനവിഭാഗം ഈ പ്രദേശത്ത് അധിവസിച്ചിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവിടങ്ങളില്‍ കാണപ്പെടുന്ന നന്നങ്ങാടികള്‍, ഗുഹകള്‍ എന്നിവ ഇതിനുള്ള തെളിവുകളായി കണക്കാക്കാം. തുടര്‍ന്ന് ഏതോ കാലഘട്ടത്തില്‍ ആ ജനവിഭാഗം പലായനം ചെയ്യുകയോ നാമാവശേഷമാവുകയോ ചെയ്തിരിക്കാം. സുസ്ഥിരമായ ഒരു ഭരണക്രമം നിലവിലില്ലാത്തതോ, ഒരു കാലാനുസൃതമായ ചരിത്രഗതിവിഗതികള്ക്കൊപ്പം അവര്‍ക്ക് ഉയരാനാകാതെ പോയതോ ആകാം അതിനു കാരണം. ആര്യവല്ക്കരണത്തിന്റെ ഭാഗമായി ആദിമനിവാസികള്‍ ഘോരവനാന്തരങ്ങളിലേക്ക് പിന്‍വാങ്ങിയതായും തുടര്‍ന്നുണ്ടായ ജനതതി പലകാലഘട്ടങ്ങളിലായി പുനരധിവസിക്കപ്പെട്ടവരാണെന്നും കണക്കാക്കേണ്ടിയിരിക്കുന്നു. ആറങ്ങോട്ട് സ്വരൂപത്ത് വള്ളുവകോനാതിരിയുടെ ഭരണത്തിലായിരുന്ന വള്ളുവനാട് വല്ലഭക്ഷോണിരാജ്യത്തിലെ അട്ടപ്പാടി താഴ്വരയില്‍പ്പെട്ട ഭൂവിഭാഗമാണ് കാഞ്ഞിരപ്പുഴയെന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പൊറ്റശ്ശേരി.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 23, 2026
രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാള്‍
കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച രാജീവ് ഗാന്ധി സ്മാരക കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ബഹു.പാലക്കാട് എം.പി ശ്രീ വി കെ ശ്രീകണ്ഠന് അവര്‍കള്‍ 18/06/2026ന് നിര്‍വ്വഹിച്ചു